sndppp-
ശിവഗിരി തീർത്ഥാടനത്തിന് ഗുരുപൂജാ സാമഗ്രികളുമായി ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ ആദ്യ സംഘം ശിവഗിരിയിൽ എത്തിയപ്പോൾ

കൊല്ലം : പള്ളിമൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് പ്രവർത്തകർ സമാഹരിച്ച അറുപതിനായിരം രൂപയുടെ ഭക്ഷ്യ വിഭവങ്ങൾ ശിവഗിരി തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ഗുരുപൂജ പ്രസാദം നൽകുന്നതിനായി എത്തിച്ചു. 25 ചാക്ക് അരി,​ നൂറിലധികം തേങ്ങ, ഇരുപതോളം വാഴക്കുലകൾ, ചേന, മൂന്ന് ചാക്ക് ഉള്ളി തുടങ്ങിയവയാണ് എത്തിച്ചത്. ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് കുണ്ടറ യൂണിറ്റ് അംഗങ്ങളാണ് ആദ്യം വിഭവങ്ങൾ എത്തിച്ചത്. ഭക്ഷ്യസാധനങ്ങളുമായെത്തിയ സംഘത്തെ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധി തീർത്ഥയും സംഘവും സ്വീകരിച്ചു. തുടർന്ന് മഹാസമാധി മന്ദിരത്തിന് വലംവച്ച് ഭക്ഷ്യവിഭവങ്ങൾ കലവറയിലേക്ക് ഏറ്റുവാങ്ങി. ജില്ലയിലെ 14 യൂണിറ്റുകളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ സമാഹരിച്ച് ശിവഗിരിയിലെത്തിക്കുകയാണ് ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ ലക്ഷ്യം.
ഇരുപത് ദിവസത്തെ തീർത്ഥാടന കാലയളവിലെ ദൗർലഭ്യം കണക്കിലെടുത്ത് ശിവഗിരി മഠാധിപതിയുടെ ആഹ്വാനപ്രകാരമാണ് ഭക്ഷ്യനാധ്യങ്ങളെത്തിക്കുന്നതെന്ന് ശ്രീനാരായണ ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ സുരേഷ് സിദ്ധാർത്ഥ, ജോയിന്റ് സെക്രട്ടറി എസ്. രാജീവ്, എക്സിക്യുട്ടീവ് അംഗം വൈ. ജിജോ, ജയചന്ദ്രൻ,​ സജീവ് നാണു,​ മഠം പി.ആർ.ഒ സോമനാഥൻ, ഊട്ടുപുര മാനേജർ പ്രസന്നൻ,​ ജയരാജ്,​ മാധവൻ എന്നിവർ പങ്കെടുത്തു.