ഒാടനാവട്ടം: താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്മെന്റും മന്നത്ത് ആചാര്യൻ സാംസ്‌കാരിക സമിതിയും ചേർന്ന് വിദ്യാർത്ഥികളെ അനുമോദിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ജി. തങ്കപ്പൻപിള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ. രാജശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി. അനിൽകുമാർ, ഭാരവാഹികളായ ജി. ഉണ്ണിക്കൃഷ്ണപിള്ള, കോട്ടാത്തല വിജയൻ പിള്ള, പി. രാജഗോപാൽ, സി. ബിനു, ജി. ചന്ദ്രശേഖരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.