കൊട്ടാരക്കര: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ധീര സൈനികർക്ക് ഇന്ത്യൻ കൾച്ചർ സെന്റർ ആദരാഞ്ജലി അർപ്പിച്ചു. പ്രസിഡന്റ് സി. മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജി. തങ്കപ്പൻപിള്ള, പാലക്കാട് ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, എം. ജോയി, ബിലു ജോർജ്, പി.വൈ. സാജൻ തുടങ്ങിയവർ സംസാരിച്ചു.