youth
നഗരത്തിൽ തെരുവുവിളക്കുകൾ കത്താത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചൂട്ട് തെളിക്കൽ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തെരുവുവിളക്ക് പരിപാലനത്തിൽ ഗുരുതരമായ അനാസ്ഥ പുലർത്തി കോർപ്പറേഷൻ നഗരത്തെ ഇരുട്ടിലാക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ചൂട്ട് തെളിച്ച് പ്രതിഷേധിച്ചു. നഗരത്തിൽ തെരുവ് വിളക്ക് പരിപാലനത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം പറഞ്ഞു. കൊല്ലം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കൗശിക്.എം ദാസ്, അജു ചിന്നക്കട, അനീഷ് വേണു, റമീസ് കുരീപ്പുഴ, ശരത് മുതിര പറമ്പ്, നിതിൻ തേവള്ളി, സുൽഫി, വിപിൻ, അർജുൻ അശോക് തുടങ്ങിയവർ നേതൃത്വം നൽകി.