ശാസ്താംകോട്ട: സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കുട്ടായ്മ കുന്നത്തൂർ മേഖല വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ഭരണിക്കാവ് തോണ്ടലിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് സലിം കൊല്ലം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിഷ് മുരുകൻ, ട്രഷറർ സിജോ കൊട്ടാരക്കര, ജില്ല ജോയിന്റ് സെക്രട്ടറി ബിനു, ചന്ദ്രൻ, യൂജിൻ, റെനി കുന്നിക്കോട്, മേഖലാ ട്രഷറർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ശശികുമാർ ഭരണിക്കാവ് (പ്രസിഡന്റ്), കൊച്ചുമോൻ (വൈസ് പ്രസിഡന്റ്), ഷിജു ജോൺ (ജനറൽ സെക്രട്ടറി), തമ്പി (ജോയിന്റ് സെക്രട്ടറി), സുരേഷ്കുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.