thodiyoor-jayachandran-ne
മുഴങ്ങോടി മുടിയിൽ വീടിന്റെ അങ്കണത്തിൽ നടന്നചടങ്ങിൽ കാഥിക തഴവ കെ.പി. ജാനമ്മയെ സി.ആർ. മഹേഷ് എംഎൽഎ ആദരിക്കുന്നു

തൊടിയൂർ: കഥാപ്രസംഗകലയുടെ സുവർണ കാലഘട്ടത്തിൽ വേദികളിൽ തിളങ്ങിനിന്ന കാഥിക തഴവ കെ.പി. ജാനമ്മയെ കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സുബലസ്ത്രീ വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
കെ.പി. ജാനമ്മയുടെ വസതിയായ തൊടിയൂർ മുഴങ്ങോടി മുടിയിൽവീടിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എയാണ് കെ.പി. ജാനമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചത്. സുബലസ്ത്രീവേദി പ്രസിഡന്റ് തൊടിയൂർ വസന്തകുമാരി അദ്ധ്യക്ഷയായി. ഡി. വിജയലക്ഷ്മി, പി.ബി. രാജൻ, ഫാത്തിമ താജുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.പി. ജാനമ്മ മറുപടിപ്രസംഗം നടത്തി. സുബല സ്ത്രീ വേദി സെക്രട്ടറി ഷീലാ ജഗധരൻ സ്വാഗതവും വാസന്തി രവീന്ദ്രൻ നന്ദിയും പറഞ്ഞു.