 
കരുനാഗപ്പളി: രണ്ടുദിവസം നീണ്ട് നിൽക്കുന്ന സി.പി.എം കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കൊടിമര ജാഥകൾ നഗറിലെത്തി. ആർ. ശ്രീജിത്ത് ക്യാപ്റ്റനായുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനം കല്ലേലിഭാഗത്ത് രക്തസാക്ഷി ഇ. ഭാസ്കരൻ നഗറിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി നിർവഹിച്ചു. പതാകജാഥ ക്ലാപ്പന അജയപ്രസാദ് സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്ത് ടി.എൻ. വിജയകൃഷ്ണൻ ക്യാപ്റ്റനായി സമ്മേളന നഗറിൽ എത്തിച്ചേർന്നു. പതാക എം. ശോഭനയും കൊടിമരം ബി. സജീവനും ഏറ്റുവാങ്ങി. സമ്മേളനത്തിൽ 163 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രൻ, കെ. വരദരാജൻ, സൂസൻകോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എക്സ് ഏണസ്റ്റ്, ബി. തുളസീധരകുറുപ്പ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.