കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് പെൻഷൻ ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10ന് പെൻഷൻ ഭവനിൽ നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എൻ.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.രവീന്ദ്രൻ, സി.ഗാഥ, നീലേശ്വരം സദാശിവൻ, ഡോ.എസ്.മുരളീധരൻ നായർ, കെ.രാമകൃഷ്ണ പിള്ള, കെ.മണിരാജൻ, പി.കെ.ശ്യാമള, എ.എൻ.വാസുദേവൻ എന്നിവർ സംസാരിക്കും.