എഴുകോൺ: സി.പി.എം നെടുവത്തൂർ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് കൊടിമര, പതാക, ദീപശിഖാ ജാഥകൾ നാളെ നടക്കും. ബി. സനൽകുമാർ നയിക്കുന്ന കൊടിമര ജാഥ വെളിയം കൊച്ചുകുട്ടൻ സ്മൃതി മണ്ഡപത്തിൽ ഏരിയാ സെക്രട്ടറി പി. തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്യും. ജെ. രാമാനുജൻ നയിക്കുന്ന പതാക ജാഥ പുത്തൂർ കാരിക്കൽ കെ. കെ. ബാബു സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. എബ്രഹാമും എം.എസ്. ശ്രീകുമാർ നയിക്കുന്ന ദീപശിഖാ ജാഥ നെടുമൺകാവ് ശ്രീരാജ് സ്മൃതി മണ്ഡപത്തിൽ എം. നൗഷാദ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 17, 18,19 തീയതികളിൽ കരീപ്ര സോപാനം ഒാഡിറ്റോറിയത്തിലാണ് സമ്മേളനം. 18ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.