 
കൊല്ലം: മലയാള സാഹിത്യ നിരൂപകനായിരുന്ന കെ. പി. അപ്പന്റെ ഓർമ്മകൾ പുതുക്കി നവോദയം ഗ്രന്ഥശാലയുടെ സ്മൃതിസംഗമം. പതിമൂന്നാം ചരമ വാർഷികാത്തോടനുബന്ധിച്ച പരിപാടി നീരാവിൽ നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യ നിരൂപണ രംഗത്തെ അതികായനായിരുന്നു കെ. പി. അപ്പൻ. ആധുനിക മലയാള സാഹിത്യനിരൂപണത്തിന് തുടക്കവും അദ്ദേഹത്തിന്റെ നിന്നായിരുന്നു. സർഗാത്മകതയുടെ സൗന്ദര്യവും ശക്തിയുമുള്ള നിരൂപണങ്ങളായിരുന്നു അദ്ദേഹത്തിന്റേതെന്നും സ്പീക്കർ പറഞ്ഞു.
കെ. പി. അപ്പൻ രചിച്ച 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' രണ്ടാം പതിപ്പ് എഴുത്തുകാരി ഗ്രേസിക്ക് കൈമാറി എം. ബി. രാജേഷ് പ്രകാശനം ചെയ്തു. 2019ലെ എൻ. ശിവശങ്കരപ്പിള്ള സംരംഭക അവാർഡ് കൊല്ലം കോർപ്പറേഷൻ മുൻ മേയർ വി. രാജേന്ദ്രബാബുവിന് സ്പീക്കർ നൽകി. സാഹിത്യകാരൻ പി. കെ ഹരികുമാർ അനുസ്മണം നടത്തി. കെ. പി. അപ്പന്റെ കൃതികളെ കുറിച്ച് പഠനത്തിൽ ഡോക്ട്രേറ്റ് കിട്ടിയ ഡോ. നിനിതയക്ക് കെ. പി. അപ്പൻ പഠനകേന്ദ്രത്തിന്റെ ഉപഹാരം എഴുത്തുകാരി ഗ്രേസി സമ്മാനിച്ചു.
നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കരൻ, സെക്രട്ടറി എസ്. നാസർ, കെ. പി അപ്പന്റെ സഹധർമ്മിണി പ്രൊഫ. ഓമന, മക്കളായ രജിത്, ശ്രീജിത്ത്, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി. കെ. ഹരികുമാർ, പ്രഫ. കെ. ജയരാജൻ, പ്രഫ. ശശിധര കുറുപ്പ്, ഡോ. എസ്. നസീബ്, ഡോ. എം. എസ്. നൗഫൽ, കെ. പി. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.