youth
യൂത്ത് കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തിക്കരയിൽ കെ റെയിൽ കല്ലിടീൽ തടഞ്ഞു പ്രതിഷേധിക്കുന്നു

എട്ട് പേർ അറസ്റ്റിൽ

ചാത്തന്നൂർ : സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തിക്കര ഭാഗത്തെ കല്ലിടീൽ തടയാൻ ശ്രമിച്ചു. തുടർന്ന് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് കല്ലിടീൽ തടസപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത് പരവൂർ, ജസ്റ്റസ് കൊട്ടിയം, ടിബിൻ പൂയപ്പള്ളി, വിഷ്ണു സിതാര, ബിജു എന്നിവർ നേതൃത്യം നൽകി.