
ചാത്തന്നൂർ: മുൻ എം.എൽ.എ പരേതനായ എസ്. തങ്കപ്പൻപിള്ളയുടെ ഭാര്യ ചാത്തന്നൂർ മാമ്പള്ളികുന്നം കൃഷ്ണ മന്ദിരത്തിൽ എം.കെ. ലക്ഷ്മിക്കുട്ടിഅമ്മ (88 - റിട്ട. അദ്ധ്യാപിക, ചാത്തന്നൂർ എൻ. എസ്.എസ്. എച്ച്.എസ്.എസ് ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. ടി.എൽ. സുജാത (പ്രൊഫ. എസ്.എ.ടി ആശുപത്രി, തിരുവനന്തപുരം), ടി.എൽ. കൃഷ്ണകുമാർ (ഗവ. എച്ച്.എസ്.എസ് കോയിക്കൽ, കൊല്ലം), പരേതനായ ടി.എൽ. വിജയകുമാർ. മരുമക്കൾ: ഡോ. സി. മധുസൂദനൻപിള്ള (പ്രൊഫ. അസീസിയ മെഡിക്കൽ കോളജ്). ആശാവിജയൻ (എൽ.ഐ.സി, ചെങ്ങന്നൂർ), എം.എ.മായ (എൻ.എസ്.എസ്. എച്ച്.എസ്, ചാത്തന്നൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന് .