class-
എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ ക്ളാസ്

കൊല്ലം : എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാപ്രവർത്തനങ്ങളുടെ ബോധവത്കരണ ക്ലാസ് കൊല്ലം കടപ്പാക്കട ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ധനേഷിന്റെ നേതൃത്വത്തിൽ നടന്നു. ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ശരൺ, ഹോം ഗാർഡ് രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഷൈജ, ഗൈഡ് ക്യാപ്റ്റൻ ബ്രിന്ദു , സ്‌കൗട്ട് മാസ്റ്റർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.