കൊല്ലം: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചരണസഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്ഥാടന വിളംബര സമ്മേളനം നടന്നു.
കൊല്ലം ജവഹർ ബാലഭവനിൽ നടന്ന സമ്മേളനം സഭ കേന്ദ്ര കോ - ഓർഡിനേറ്റർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്തു. സഭ വൈസ് പ്രസിഡന്റ് കുളത്തൂപ്പുഴ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി. ചന്ദ്രമോഹൻ, കേന്ദ്ര സമിതി അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, സുനിൽ ചന്ദ്രൻ, ട്രഷറർ ജ്യോതിസ് അനിൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, മാതൃസഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് ചടയമംഗലം, ചാത്തന്നൂർ മഹേശ്വരൻ എന്നിവർ സംസാരിച്ചു.