football
ലാൽ ബഹദൂർ സ്റ്റേഡിയം കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കും തുറന്ന് നൽകാത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പന്തുകളി

കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുണ്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന് മുന്നിൽ പന്ത് കളിച്ച് പ്രതിഷേധിച്ചു.

സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആരോമൽ അദ്ധ്യക്ഷത വഹിച്ചു. ജിജി തില്ലേരി ഇന്നസെന്റ്, നാസർ, ജാഫർ, ഷഹീർ പള്ളിത്തോട്ടം, അഭിനന്ദ്, ശരത് കടപ്പാക്കട തുടങ്ങിയർ പങ്കടുത്തു.