പരവൂർ: പൊഴിക്കര ഡാമൂല ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര തിരുനാൾ ഉത്സവം 18, 19, 20 തീയതികളിൽ നടക്കും. തന്ത്രി ജയകൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി വി. കൃഷ്ണമൂർത്തി പോറ്റിയും മുഖ്യകാർമ്മികത്വം വഹിക്കും. 18ന് പുലർച്ചെ 5.30ന് പാലഭിഷേകം, ഇളനീർ അഭിഷേകം, പനിനീർ അഭിഷേകം. 6.15ന് ഗണപതിഹോമം, 8ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ, വൈകിട്ട് 6.30ന് ദേവിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന. 19ന് രാവിലെ 6.15 ന് ഗണപതിഹോമം, 8ന് ഭാഗവതപാരായണം, 7.30ന് ഭദ്രകാളിക്ക് പത്മമിട്ട് പൂജ. 8 ന് തെരളി നിവേദ്യം തുടർന്ന് ഗുരുസി. 20ന് രാവിലെ 6ന് ശയനപ്രദക്ഷിണം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, മൃതൃഞ്ജയഹോമം, 7.30 നാഗർക്ക് വിശേഷാൽ പൂജ, 8ന് ഭാഗവത പാരായണം, 8.15ന് പൊങ്കാല, 9.30ന് പ്രഭാതഭക്ഷണം, 10.30ന് കലശം, കലശാഭിഷേകം, കലശപൂജ, 12 ന് അന്നദാനം, വൈകിട്ട് 5.30 ന് തെങ്ങമം ഗോപാലകൃഷ്ണൻ ആൻഡ് പാർട്ടിയുടെ ഓട്ടൻതുള്ളൽ, 6.30ന് താലപ്പൊലി, വിളക്ക്, ദീപക്കാഴ്ച.