 
കരുനാഗപ്പള്ളി : സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിന് തുടക്കമായി. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ (സി.ആർ. മധു നഗറിൽ) ആരംഭിച്ച സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രൻ, കെ. വരദരാജൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, സൂസൻകോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എക്‌സ്. ഏണസ്റ്റ്, ബി. തുളസീധരകുറുപ്പ്, പി.എ. എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം സി. രാധാമണി, സംഘാടക സമിതി കൺവീനർ ബി. സജീവൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ രാവിലെ സമ്മേളന നഗറിൽ മുതിർന്ന പ്രതിനിധി എ. മജീദ് പതാക ഉയർത്തി. ജെ. ഹരിലാൽ രക്തസാക്ഷി പ്രമേയവും ടി. രാജീവ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കോട്ടയിൽ രാജു സ്വാഗതം പറഞ്ഞു. പി.കെ. ജയപ്രകാശ്, എ. അനിരുദ്ധൻ, എം. ശോഭന, എം. സുരേഷ് കുമാർ എന്നിവരടങ്ങിയ പ്രിസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അന്തരിച്ച ജനകീയ ഗായകൻ വി.കെ. ശശിധരന് പ്രണാമമർപ്പിച്ച് കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.