ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും റിസോഴ്സ് സെന്ററിന്റെയും നേതൃത്വത്തിൽ നടത്തിയ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീവ് ഓണംപിള്ളി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം തടയുന്നതിനായി എല്ലാ വാർഡുകളിലും പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിജിലന്റ് ഗ്രൂപ്പ്. സി.ഡി.എസ് ചെയർപേഴ്സൺ ശോഭകുമാരി അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ പൊലീസ് സ്റ്റേഷൻ എസ്.എെ ദീലീപ്, കരുനാഗപ്പള്ളി എ.എസ്.എെ ഉത്തരക്കുട്ടൻ, ഓച്ചിറ ജനമൈത്രി പൊലീസ് ശിവരാജൻ, ഫയർഫോഴ്സ് ഉദ്യാഗസ്ഥൻ വിഷ്ണു തുടങ്ങിയവർ ക്ലാസുകൾ എടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ ഫസീല സ്വാഗതവും നിർഭയ വാളണ്ടിയർ ഷീല സരസൻ നന്ദിയും പറഞ്ഞു.