കൊല്ലം: നെഹ്‌റു യുവകേന്ദ്രയും വടക്കേവിള വിസ്‌ഡം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ ഹ്രസ്വകാല തയ്യൽ പരിശീലനം നൽകുന്നു. രണ്ടുമാസം നീണ്ടുനിൽക്കുന്ന ക്ലാസുകളുടെ ഉദ്‌ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് വിസ്‌ഡം സ്റ്റഡി സെന്ററിൽ എം. നൗഷാദ് എം.എൽ.എ നിർവഹിക്കും. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിക്കും. നെഹ്‌റുയുവകേന്ദ്ര ജില്ലാ കോ- ഓർഡിനേറ്റർ നിപുൻ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർ ശ്രീദേവി ടീച്ചർ, ലീലാകൃഷ്ണൻ, സൊസൈറ്റി സെക്രട്ടറി സി. ജയകുമാർ, ട്രഷറർ ശ്രീകുമാർ ചേതസ് എന്നിവർ പങ്കെടുക്കും.