 
കരുനാഗപ്പള്ളി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി മാളിയേയ്ക്കലിൽ നിർമ്മാണം ആരംഭിച്ച റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉയർന്ന ഉദ്യോഗസ്ഥസംഘമെത്തി. സി.ആർ. മഹേഷ് എം.എൽ.എയോടൊപ്പം സംഘം നിർമ്മാണം നടക്കുന്ന സ്ഥലം ഇന്നലെ രാവിലെ സന്ദർശിച്ചു. കേരളാ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ മനേജർ അജ്മൽ ഷാ, റെയിൽ ഇന്ത്യാ ടെക്നിക്കൽ ആൻഡ് ഇക്കണോമിക്സ് സർവീസ് ലിമിറ്റഡ് റെസിഡന്റ് എൻജിനിയർ പി. വെങ്കിടേഷ്, സൈറ്റ് എൻജിനിയർ വിവേക് മണികണ്ഠശർമ്മ, ക്യു.എ.ക്യു. സി എക്സ്പർട്ട് റിറ്റ്സ് എന്നിവരാണ് സൈറ്റ് സന്ദർശിത്. 2022 സെപ്തംബർ മാസത്തോടെ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ സി.ആർ. മഹേഷ് എം.എൽ.എയ്ക്ക് ഉറപ്പ് നൽകി.