കൊല്ലം: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം വടക്കേവിള പുന്തലത്താഴം നേതാജി നഗറിൽ പഞ്ചായത്ത് വിള പുത്തൻ വീട്ടിൽ അയ്യപ്പൻ (28, കണ്ണൻ) ആണ് പൊലീസിന്റെ പിടിയിലായത്. കരവാളൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു പീഡനം. പാരിപ്പളളി ഇൻസ്‌പെക്ടർ എ.അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ്, എ.എസ്.ഐ അഖിലേഷ്, സി.പി.ഒമാരായ ബിന്ദു, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.