photo
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിക്കുന്നു. ജി. അജിത്, ഡോൺ വി. രാജ് തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: ഏരൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് ഏരൂർ സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനവും ലാപ്ടോപ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. രാജി, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ഗണേഷ്, ദിവ്യാ ജയചന്ദ്രൻ, മഞ്ജുലേഖ, ഫൗസിയ ഷംനാദ്, സുജിത അജി, ഡോൺ വി. രാജ്, എം.വി. നസീർ, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ഷിബു തുടങ്ങിയവർ പങ്കെടുത്തു.