minister
കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിവേദനം നൽകുന്നു.. കെ.എം.എം.എല്ലിലെ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ ആർ. ജയകുമാർ, എ. നവാസ് , മനോജ് മോൻ , ബെന്നി സുദേവൻ, സുരാജ്, നജീബ് തുടങ്ങിയവർ സമീപം

കൊല്ലം: ടൈ​റ്റാനിയം ഡൈയോക്‌സൈഡ് ഇറക്കുമതിചെയ്യുന്നതിലൂടെ ചവറ കെ.എം.എം.എല്ലിന്റെ നിലനിൽപ്പിന് ദോഷകരമാകുന്ന സാഹചര്യമുണ്ടായാൽ ചുങ്കം വർദ്ധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഉറപ്പുനൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇതിന്റെ ഭാഗമായി കെ.എം.എം.എല്ലിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം വിലയിരുത്തും. ഇറക്കുമതി ചുങ്കം കുറവായതിനാൽ വലിയതോതിൽ ടൈ​റ്റാനിയം ഡൈയോക്‌സൈഡ് ഇറക്കുമതി ചെയ്യപ്പെടുകയും പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന് വിപണിയിൽ മത്സരിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്റി നിർമ്മലാ സീതാരാമൻ, സഹമന്ത്റി പങ്കജ് ചൗധരി എന്നിവരെ എം.പി നേരിൽ കണ്ട് ചർച്ച നടത്തിയപ്പോഴാണ് നടപടികളിൽ ഉറപ്പ് നൽകിയത്. കെ.എം.എം.എല്ലിലെ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ ആർ. ജയകുമാർ (ഐ. എൻ. ടി. യു. സി), എ. നവാസ് (സി. ഐ. ടി. യു), മനോജ് മോൻ (യു. ടി. യു. സി), ബെന്നി സുദേവൻ, സുരാജ്, നജീബ് തുടങ്ങിയവരും എം.പിക്കൊപ്പമുണ്ടായിരുന്നു.