ശാസ്താംകോട്ട : ഊർജ കിരൺ പരിപാടിയുടെയും ഗോ ഇലക്ട്രിക് കാമ്പയിന്റെയും ഭാഗമായി പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഊർജ സംരക്ഷണ റാലിയും ബോധവത്കരണ ക്ലാസും നടത്തി. 50 കുടുംബങ്ങൾക്ക് സൗജന്യമായി എൽ.ഇ.ഡി ബൾബ് വിതരണം, ഊർജ്ജ സംരക്ഷണ പ്രതിജ്ഞ, ഒപ്പുശേഖരണം തുടങ്ങിയവും ഇതിന്റെ ഭാഗമായി നടന്നു. ഖനിജ ഇന്ധനങ്ങളുടെയും ഫോസിൽ ഇന്ധനങ്ങളുടെയും ഉപയോഗം പരമാവധി കുറച്ച് ഇലക്ട്രിക് വാഹനങ്ങളും അക്ഷയ ഊർജ സ്രോതസുകളും പരമാവധി ഉപയോഗിക്കുകയാണ് ഊർജ കിരൺ പരിപാടിയുടെ ലക്ഷ്യം. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, പോരുവഴി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജേഷ് വരവിള, പ്രസന്ന, സത്യചിത്ര, പ്രസിഡന്റ് ആർ. അനിൽ, കെ. വിജയൻ, മനു വി. കുറുപ്പ്, ആർ. വാമദേവൻ നായർ, ഇന്ദിരാ മുരളി, എച്ച്. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.