gandibhavan-kottiyam
ഹോളിക്രോസ് കോളേജ് ഒഫ് നഴ്സിംഗിലെ നാലാം വർഷ വിദ്യാർത്ഥിനികളും അദ്ധ്യാപകരും ക്രിസ്മസ് സമ്മാനങ്ങളുമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തിയപ്പോൾ.

കൊട്ടിയം : ഹോളിക്രോസ് കോളേജ് ഒഫ് നഴ്സിംഗിലെ നാലാം വർഷ വിദ്യാർത്ഥിനികളും അദ്ധ്യാപകരും ക്രിസ്മസ് സമ്മാനങ്ങളുമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തി.

തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന സ്‌കിറ്റുകളും നൃത്തങ്ങളും ക്രിസ്മസ് ഗാനങ്ങളും അവതരിപ്പിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബെർത്ത, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഗർറ്റൂഡ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഷെറീൻ, ലക്ച്ചറർമാരായ പി.ടി.നീമ, ലീജ അനിൽ എന്നിവർ ക്രിസ്മസ് -പുതുവത്സര സന്ദേശം നൽകി. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനനന്ദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എ.രാജേന്ദ്രകുമാർ ,രാമചന്ദ്രൻ പിള്ള, ആർ.ഡി.ലാൽ, ദേവദാസ് ,ആലപ്പാട്ട് ശശിധരൻ എന്നിവർ നേതൃത്വം നൽകി.