
കൊല്ലം: കൺസ്യൂമർ വിജിലൻസ് സെന്റർ ജില്ലയിൽ നടപ്പാക്കുന്ന 1000 നിയമസാക്ഷരതാ ക്ലാസുകളുടെയും കൺസ്യൂമർ വിജിലൻസ് സെന്ററിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിന്റെയും ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് ഇന്ന് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എസ്. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൊല്ലം റെഡ് ക്രോസ് ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ജില്ലാ സബ് ജഡ്ജിയും ലീഗൽ സർവീസ് സെന്റർ സെക്രട്ടറിയുമായ സി.ആർ. ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. രണദിവെ, അയ്യപ്പൻ നായർ എന്നിവർ ക്ലാസുകൾ നയിക്കും. തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.