കൊല്ലം: നീണ്ടകര പാലത്തിന് സമീപം കായൽപ്രദേശത്ത് അറ്റകുറ്റപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ട് മുങ്ങി. നീണ്ടകര സ്വദേശി ജയിംസിന്റെ ഉടമസ്ഥതയിലുള്ള ശോഭ എന്ന ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. നീണ്ടകരയിലെ ബോട്ട് യാർഡിൽ നിന്ന് അറ്രകുറ്റപ്പണി കഴിഞ്ഞ് മടങ്ങവേ ഓഷ്യാനിക് പെട്രോൾ പമ്പിന് സമീപമാണ് ബോട്ട് മുങ്ങിയത്. ബോട്ടിലെ സ്രാങ്ക് ഉൾപ്പടെയുള്ള രണ്ട് തൊഴിലാളികൾ മറ്റൊരു ബോട്ടിൽ കയറി രക്ഷപ്പെട്ടു. സ്രാങ്ക് ഇരിക്കുന്ന വീൽ ഹൗസ് വരെയുള്ള ഭാഗം മുങ്ങി. കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.