
കൊട്ടാരക്കര: പുത്തൂർ ജനമൈത്രി പൊലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ നാടകം നടത്തും. ഇന്ന് രാവിലെ 10ന് നടക്കുന്ന പരിപാടികൾ പുത്തൂർ എസ്.ഐ ടി.ജെ. ജയേഷ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഓമനാ ശ്രീറാം അദ്ധ്യക്ഷത വഹിക്കും. പൊലീസിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന 'പാഠം ഒന്ന്, ഒരു മദ്യപന്റെ ആത്മകഥ' എന്ന നാടകമാണ് കുട്ടികൾക്കും അദ്ധ്യാപകർക്കും മുന്നിലായി അവതരിപ്പിക്കുന്നത്.