കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെ ഒന്നാം വാർഷികം കോൺഗ്രസ് വഞ്ചനാദിനമായി ആചരിച്ചു. ഭരണം ഒരു വർഷം പിന്നിടുമ്പോൾ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി നഗരസഭ മാറിയെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി നഗരസഭാ മന്ദിരത്തിനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അലക്സ് മാത്യു, കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കോശി കെ. ജോൺ, ഡി.സി.സി സെക്രട്ടറിമാരായ പാത്തല രാഘവൻ, ബേബി പടിഞ്ഞാറ്റിൻകര, ഒ. രാജൻ, കണ്ണാട്ട് രവി, വി. ഫിലിപ്പ്, ആർ. രശ്മി, താമരക്കുടി വിജയകുമാർ, രാജൻ ബാബു, എം. അമീർ, ശോഭ പ്രശാന്ത്, ശാലിനി, എസ്.എ. കരിം എന്നിവർ സംസാരിച്ചു.