കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരി ധർമ്മശാസ്ത ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് 19ന് കൊടിയേറും. രാത്രി 7ന് തന്ത്രി കുളക്കട വടശേരിമഠത്തിൽ നാരായണരരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് 9.30ന് ഭക്തിഗാനമേളയുണ്ടാകും. 22ന് രാവിലെ 10ന് ഉത്സവ ബലി, 10.30ന് ഉത്സവ ബലിദർശനം, 23ന് രാവിലെ 10ന് ആയില്യപൂജയും നൂറുംപാലും, 25ന് വൈകിട്ട് 4ന് നീരാജനവിളക്ക്, 9.30ന് പള്ളിവേട്ട. 26ന് ഉത്രം ഉത്സവ ദിനത്തിൽ രാവിലെ 9.30ന് ആറാട്ട് ഘോഷയാത്ര, 11ന് കൊടിയിറക്ക് എന്നിവ നടക്കും.