
പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥിയായ മന്ത്രി കെ.എൻ.ബാലഗോപാലിനെ 20ന് ആദരിക്കും.എഫ്.എസ്.എ, കോളേജ് മാനേജ്മെന്റ്, പി.ടി.എ എന്നിവയുടെ നേതൃത്വത്തിലാണ് 'ആദരവ് 2021'എന്ന പേരിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോൺ തോമസ്, ജനറൽ സെക്രട്ടറി ആർ.സുഗതൻ എന്നിവർ അറിയിച്ചു.
20ന് രാവിലെ 10ന് എം.ജെ.രാധാകൃഷ്ണൻ നഗറിൽ(കോളേജ് ഓഡിറ്റോറിയം)നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. പുനലൂർ ആർ.ഡി.സി കൺവീനർ കെ.സുരേഷ്കുമാർ, കോളേജിലെ ആദ്യബാച്ച് വിദ്യാർത്ഥി ക്യാപ്റ്റൻ മധുസുദനൻ എന്നിവർ മുഖ്യപ്രഭാക്ഷണം നടത്തും.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി.വിജുകുമാർ, എഫ്.എസ്.എ ജനറൽ സെക്രട്ടറി ആർ.സുഗതൻ, പുനലൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ദിനേശൻ, മാത്യൂ വർഗീസ്, ഡോ.ആർ.രതീഷ്, എസ്.മുരളീധരൻ, ഡോ.കെ.എസ്.കവിത, എൻ.സുപ്രിയ മോൾ തുടങ്ങിയവർ സംസാരിക്കും.തുടർന്ന്
ഉപഹാരങ്ങൾ മന്ത്രിക്ക് നൽകും. മെറിറ്റ് അവാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. തുടർന്ന് കലാപരിപാടികളും നടക്കും.
പൂർവ വിദ്യാർത്ഥി സംഘജന സെക്രട്ടറി മാത്യൂ വർഗീസ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, പ്രഭുകുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446340430,9447499199.