c
1971ലെ ഇൻഡോ - പാക് യുദ്ധത്തിന്റെ അൻപതാം വാർഷികാഘോഷം പ്രമാണിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നല്ലില യൂണിറ്റും മഹിളാവിങ്ങും യുദ്ധത്തിൽ പങ്കെടുത്ത യൂണിറ്റ് അംഗങ്ങളെയും വീരമൃത്യു വരിച്ച പട്ടാളക്കാരുടെ ഭാര്യമാരെയും ആദരിച്ചപ്പോൾ

ഓടനാവട്ടം: ഇന്ത്യ - പാക് യുദ്ധത്തിന്റെ അൻപതാം വാർഷികാഘോഷം പ്രമാണിച്ച് കേരളാ സ്റ്റേറ്റ് എക്സ് -സർവീസസ്‌ ലീഗ് നല്ലില യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈനികരെ ആദരിച്ചു. യുദ്ധത്തിൽ സൈനിക സേവനം അനുഷ്ഠിച്ചവരെയും വീരമൃത്യു വരിച്ച പട്ടാളക്കാരുടെ ഭാര്യമാരെയുമാണ് ആദരിച്ചത്. യൂണിറ്റ് മന്ദിരത്തിൽ നടന്ന ചടങ്ങ് സെക്രട്ടറി യോഹന്നാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ടി. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സ്ഥാപക പ്രസിഡന്റ്‌ കെ. രാജേന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ), തോമസ്, ജോൺകുട്ടി, തങ്കച്ചൻ, അലക്സാണ്ടർ, പി. ജോൺ, സാമുവേൽ, വർഗീസ്, ഏലിക്കുട്ടി പാപ്പച്ചൻ, ചിന്നമ്മ ജോൺ എന്നിവർ ആദരവ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്‌ ശ്രീകാന്ത് ബി. നായർ, ട്രഷറർ രഘുനാഥ പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി പി. മത്തായിക്കുട്ടി എന്നിവർ നേതൃത്വം നൽകി.