 
ചാത്തന്നൂർ: സംസ്ഥാന സർക്കാരിന്റെ അതിവേഗ റെയിൽ പദ്ധതിയായ കെ റെയിലിന്റെ കല്ലിടീൽ സ്ഥലത്ത് ബി.ജെ.പി പ്രതിഷേധം. ബി.ജെ.പി കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഇത്തിക്കര വയലിൽ ഭാഗത്ത് നടന്ന കല്ലിടീലാണ് തടഞ്ഞത്. കല്ലിടീൽ തടഞ്ഞ പ്രവർത്തകരെയും നേതാക്കളെയും ചാത്തന്നൂർ എസ്.എച്ച്. ഒ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കൊട്ടിയം സുനിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, പഞ്ചായത്ത് അംഗം രാജു എന്നിവർ സംസാരിച്ചു. ഏരിയാ ജനറൽ സെക്രട്ടറി ഹരിലാൽ, രൂപേഷ് അമ്പാടി, സെൽവകുമാർ കൊട്ടിയം, കാവുവിള സുനിൽ എന്നിവർ നേതൃത്വം നൽകി.