പുനലൂർ : തെന്മല പഞ്ചായത്തിലെ മാമ്പഴത്തറയിൽ വീണ്ടും പുലിയിറങ്ങി. പട്ടാപ്പകൽ പശുവിനെ പുലി കടിച്ചുകൊന്നതോടെ തോട്ടംതൊഴിലാളികൾ വലിയ ആശങ്കയിലായി. മാമ്പഴത്തറ സ്വദേശി ജമാലിന്റെ മേയാൻ വിട്ട പശുവാണ് പുലിക്ക് ഇരയായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വഴി യാത്രക്കാരാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. മാമ്പഴത്തറയ്ക്ക് പുറമെ കുറവൻ താവളം, ഉപ്പുകുഴി, അമ്പനാട് എന്നീ ജനവാസ മേഖലകളിലും കടുവ, കാട്ടാന, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.