bus
അച്ചൻകോവിൽ - പുനലൂർ ബസ് സർവ്വീസിന്റെ ഉദ്ഘാടനം സംസ്ഥാന കശുഅണ്ടി വികസനകോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിക്കുന്നു

പത്തനാപുരം : കിഴക്കൻ മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ ഉപാസന ഗ്രൂപ്പ് ബസ് സർവ്വീസ് ആരംഭിച്ചു. അച്ചൻകോവിൽ - പുനലൂർ റൂട്ടിലാണ് സ്വകാര്യ സർവീസ് ആരംഭിച്ചത്. അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രനടയിൽ നടന്ന സർവീസിന്റെ ഉദ്ഘാടനം സംസ്ഥാന കശു അണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ഉപാസന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ ആർ.പ്രസന്നകുമാരി സ്വാഗതവും ദിലീപൻ കെ. ഉപാസന നന്ദിയും പറഞ്ഞു. അച്ചൻകോവിൽ നിന്ന് പുറപ്പെടുന്ന ബസ് കൂട്ടു മുക്ക്,​ ഓലപ്പാറ, മഹാദേവർ മൺ ക്ഷേത്രം,​ കറവൂർ,​ അലിമുക്ക്,​മുക്കടവ്,​ എലിക്കാട്ടൂർ പുതിയ പാലം,​ സർക്കാർ മുക്ക് ,​ പേപ്പർമിൽ വഴി പുനലൂരിൽ എത്തിച്ചേരും. അച്ചൻകോവിൽ നിന്ന് രാവിലെ 6.40,​ ഉച്ചയ്ക്ക് 12.00,​ വൈകിട്ട് 4.30 നും പുനലൂരിൽ നിന്ന് രാവിലെ 9.30,​ ഉച്ചയ്ക്ക് 2.20,​ വൈകിട്ട് 6.40 എന്നിങ്ങനെയാണ് ബസിന്റെ സമയ ക്രമം.