 
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കോട്ടക്കുപ്പുറം രണ്ടാം വാർഡിൽ കുടുംബശ്രീ യൂണിറ്റിന്റെയും ജെ.എൽ. ജി ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനകീയ മത്സ്യകൃഷി ആരംഭിച്ചു. അമ്മൻ കുളത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. നാസർ, ഓച്ചിറ ബ്ലോക്ക് അംഗം എ. അനിരുദ്ധൻ, സ്ഥിരം സമിതി അദ്ധ്യക്ഷ രജിത രമേശ്, അംഗങ്ങളായ അഷറഫ്, സാവിത്രി തുടങ്ങിയവർ സംസാരിച്ചു,