പരവൂർ: പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള നോട്ട് ബുക്കുകളുടെ വിതരണവും 'വിദ്യാകിരണം' പദ്ധതിപ്രകാരം പട്ടിക വിഭാഗം കുട്ടികൾക്ക് കൈറ്റ് നൽകിയ ലാപ്ടോപ്പിന്റെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്തംഗം എ. ആശാദേവി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗം കെ. പ്രകാശ്, സീനിയർ അദ്ധ്യാപിക വി. വിജി, അദ്ധ്യാപകരായ കെ.കലാദേവി, എസ്. ശ്രീല, സി. അനിൽകുമാർ, ധന്യ ആർ.നായർ, എച്ച്.എസ്. അപർണ എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എച്ച്. രതി സ്വാഗതവും ഹെഡ്മാസ്റ്റർ എ. ബാബു നന്ദിയും പറഞ്ഞു.