prasanna

ഓച്ചിറ: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ വൃദ്ധ വാഹനാപകടത്തിൽ മരിച്ചു. മേമന കൈലാസിൽ (കൊച്ചയ്യത്ത്) റിട്ട. പട്ടാള ക്യാപ്ടൻ കൈലാസ് മുരളിയുടെ ഭാര്യ പ്രസന്നകുമാരി (അമ്പിളി- 72) ആണ് മരിച്ചത്. ദേശീയപാത മുറിച്ചു കടക്കവേ ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലായിരുന്നു സംഭവം. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: ബിന്ദു, വിജയകുമാർ.