photo
കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പെൻഷൻ ദിനാചരണം ജില്ലാ പ്രസിഡന്റ് അഡ്വ: എസ്.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെ/യ്യുന്നു.

കരുനാഗപ്പള്ളി: കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലൽ പെൻഷൻ ദിനം ആചരിച്ചു. കോൺഗ്രസ്സ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ദിനാചരണം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പെൻഷൻകാരായ കൈതവനത്തറ ശാന്തകുമാരിപ്പിള്ള, പ്രൊഫ.ആർ.രവീന്ദ്രൻനായർ, എച്ച്.സൈനുലാബ്ദീൻ, എം.ആർ.ശിവപ്രസാദ്, നസീൻബീവി, രാജശേഖരൻപിള്ള എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി എ.മുഹമ്മദ്കുഞ്ഞ്, സംസ്ഥാന വനിതാ ഫോറം സെക്രട്ടറി നസീൻബീവി, സംസ്ഥാന കമ്മിറ്റി അംഗം ജി.സുന്ദരേശൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ.വിശ്വംഭരൻ, പി.സോമൻപിള്ള, അബ്ദുൽസമദ്, ആർ.വിജയൻ, ഇ.അബ്ദുൽസലാം, സ്‌കന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.