
ഓച്ചിറ: അഴീക്കൽ കുരിശ്ശടിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. പള്ളിയുടെ കിഴക്കതിൽ ഉഷാറിന്റെ ഉടമസ്ഥതയിലുള്ള പാർത്ഥസാരഥി എന്ന ഓട്ടോയാണ് അഗ്നിക്കിരയായത്. ഇന്നലെ വെളുപ്പിന് 3 മണിക്കായിരുന്നു സംഭവം. രാത്രിയിൽ ഓട്ടം കഴിഞ്ഞ് വാഹനം പതിവായി പാർക്ക് ചെയ്യുന്നിടത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു.