ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബംഗ്ലാദേശ് വിമോചനത്തിന്റെ 50ാം വാർഷികാഘോഷം കെ.പി.സി.സി.സെക്രട്ടറി ഡോ.ജി. പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ - പാക്ക് യുദ്ധത്തിൻ പങ്കെടുത്ത് വീര ചക്ര പുരസ്കാരം ലഭിച്ച ഞക്കനാൽ ഭാസുരത്തിൻ ക്യാപ്റ്റൻ ഭാസ്കരനെ വീട്ടിലെത്തി ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. നീലി കുളം സദാനന്ദൻ, അയ്യാണിക്കൽ മജീദ്, അൻസാർ എ. മലബാർ, കെ. ശോഭ കുമാർ, ബി. സെവന്തി കുമാരി, എൻ. വേലായുധൻ, ശിവശങ്കരപിള്ള, കയ്യാലത്തറ ഹരിദാസ്, കെ.ബി ഹരിലാൽ, കെ. കേശവപിള്ള തുടങ്ങിയവർ സംസാരിച്ചു.