 
ഓച്ചിറ: യു.ഡി.എഫ് ക്ലാപ്പന മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അഡ്വ. സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ നീലികുളം സദാനന്ദൻ, എൻ. അജയകുമാർ, മണ്ഡലം പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. എം ഇഖ്ബാൽ, കെ.വി സൂര്യകുമാർ, ഷീല സരസൻ, ഘടക കക്ഷി നേതാക്കളായ അഹമ്മദ് കബീർ (മുസ്ലിം ലീഗ്), അബ്ദുൽ കരീം ( സി.എം.പി), മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. റഷീദ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിൻ ഷാ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റഫീഖ്, അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കവിത്തറ മോഹൻ, ഡി. കെ. ടി. എഫ് മണ്ഡലം പ്രസിഡന്റ് റജീന, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. ഗോപാലകൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികളായ ജി ബിജു, അഡ്വ. ജീവൻ, ടി.എസ് രാധാകൃഷ്ണൻ, എം.എസ്. രാജു, സി.എം ഇഖ്ബാൽ, ജി. യതീഷ് തുടങ്ങിയവർ സംസാരിച്ചു.