ശാസ്താംകോട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ശാസ്താംകോട്ട ദേവസ്വത്തിലേക്ക് പുതിയ ഉപദേശക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഇന്ന് രാവിലെ 10ന് ശാസ്താംകോട്ട ദേവസ്വം സദ്യാലയത്തിൽ പൊതുയോഗം ചേരും. കരുനാഗപ്പള്ളി അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ മേൽനോട്ടം വഹിക്കും. അംഗത്വമെടുത്ത ഭക്തജനങ്ങൾ രേഖകളുമായി പങ്കെടുക്കണമെന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.