കൊട്ടാരക്കര: പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന്റെയും മിനിമോൾ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സ്ഥാപക ചെയർമാൻ ഡോ. ഗോകുലം ഗോപകുമാറിന്റെ ആറാം ചരമ വാർഷികം ആചരിച്ചു. രാവിലെ 8ന് പുത്തൂർ കല്ലുംമൂട് ഗോകുലം വീട്ടിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങുകൾ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ചെയർപേഴ്സൺ ഗോപിക അദ്വൈത് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അദ്വൈത് ഹരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, മിനിമോൾ ട്രസ്റ്റ് അംഗങ്ങളായ ജയൻ എസ്.എൻ.പുരം, തെങ്ങുവിള ശിശുപാലൻ, സ്കൂൾ പ്രിൻസിപ്പൽ ടി.ടി.കവിത, അദ്ധ്യാപക, അനദ്ധ്യാപക, രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ അന്നദാനവും പ്രത്യേക പ്രാർത്ഥനാ സമ്മേളനവും നടന്നു.