kss-
കെ.എസ്.എസ്.പി.യു ചവറ ബ്ലോക്കിന്റ ആഭിമുഖ്യത്തിൽ നടന്ന പെൻഷൻ ദിനാചരണം ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ : കെ.എസ്.എസ്.പി.യു ചവറ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജ് മുൻ പ്രിൻസിപ്പലും പുരോഗമന കലാ സംഘം ജില്ലാ പ്രസിഡന്റുമായ ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘടാനം ചെയ്തു. എൻ. ശിവപ്രസാദൻ പിള്ള അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ പി. ചന്ദ്രശേഖരപിള്ള മുഖ്യ പ്രഭാഷണം നടത്തി. എസ്. വിജയധരൻ പിള്ള, കെ.ബി. പ്രസന്ന ചന്ദ്ര ബാബു, ആർ. രാമചന്ദ്രൻ പിള്ള, ആർ. മോഹനൻ എന്നിവർ സംസാരിച്ചു.