ഓടനാവട്ടം: വെളിയം പഞ്ചായത്ത് നടപ്പാക്കുന്ന ലൈഫ് പദ്ധതികളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളിലും അന്വേഷണവും പരിഹാരവുമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി യു.ടി.യു.സി വെളിയം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. ആർ.എസ്.പി തൊഴിലുറപ്പ് യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ ഉദ്‌ഘാടനം ചെയതു. സെക്രട്ടറി ഷാജി ഇലഞ്ഞിവിള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികൾ സംസാരിച്ചു.