
കൊല്ലം: ആലപ്പുഴ ജനറൽ ആശുപത്രി ശ്വാസകോശ വിഭാഗം മേധാവിയും ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ.കെ.വേണുഗോപാലിന്റെ ഗവേഷണ പ്രബന്ധം അമേരിക്കൽ കോളേജ് ഒഫ് ചെസ്റ്റ് ഫിസിഷ്യന്റെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കാൻ ക്ഷണിച്ചു. കൊവിഡിനെ തുടർന്ന് രണ്ടു വർഷത്തിനു ശേഷമാണ് സമ്മേളനം ഇറ്റലിയിലെ ബോളോഗ്നയിൽ 2022 ഫെബ്രുവരി മൂന്നു മുതൽ 5 വരെ നടക്കുന്നത്.
അറുപതോളം സ്ഥിരം ശ്വാസ തടസ രോഗികളിൽ പ്രാണായാമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ ഗവേഷണ ഫലമാണ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ ചെസ്റ്റ് ( ഇംപാക്റ്റ് ഫാക്റ്റർ 8.3) ജേർണലിൽ പഠനം പസിദ്ധീകരിക്കും.
ആലപ്പുഴ ചന്ദനക്കാവ് താമസിക്കുന്ന ഡോ.വേണുഗോപാൽ കൊല്ലം മൺറോ തുരുത്ത് സ്വദേശിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ.ശ്രീലതയാണ് ഭാര്യ. മക്കൾ: ഗോപീകൃഷ്ണ (ആർകിടെക്ട്, ഇറ്റലി), ഗോപിക വേണുഗോപാൽ (മെഡിക്കൽ വിദ്യാർത്ഥിനി, എയ്മ്‌സ് ഒഡീഷ)