xmaass-
കുടിക്കോട് ശ്രീനാരായണ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് പാഴ് വസ്തുക്കളിൽ നിർമ്മിച്ച ക്രിസ്മസ് ട്രീ

കുടിക്കോട്: പാഴ് വസ്തുക്കൾ കോർത്തിണക്കി വർണ്ണപ്പകിട്ടേറിയ ഒരു ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുകയാണ് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും.

'പാഴ്വസ്തുക്കളുടെ പുനർജനി' എന്നതാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന്റെ തീം. നാലാൾ പൊക്കത്തിൽ ടാർപ്പ, കാർഡ്‌ബോർഡ് പെട്ടികൾ, ഉപയോഗശൂന്യമായ സിഡികൾ, ചണം, വേസ്റ്റ് പേപ്പർ, കാലാവധി കഴിഞ്ഞ പെയിന്റ് തുടങ്ങിയവ ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീ ഒരുക്കിയത്. നാല് ദിവസത്തെ പരിശ്രമമാണ് ഒടുവിൽ വിജയത്തിലെത്തിയത്.