m
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ചടയമംഗലം ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഇക്കോ ഷോപിന്റെയും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ വിപണന യൂണിറ്റിന്റെയും ഉദ്‌ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിക്കുന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, മന്ത്രി ജെ.ചിഞ്ചു റാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ തുടങ്ങിയവർ സമീപം

കടയ്ക്കൽ :കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാൻ തയ്യാറാകണമെന്ന് മന്ത്റി പി. പ്രസാദ് പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ചടയമംഗലം ബ്ലോക്ക് തല ഫെഡറേ​റ്റഡ് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഇക്കോ ഷോപ്പിന്റെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ വിപണന യൂണി​റ്റിന്റെയും ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്റി.

മന്ത്റി ജെ. ചിഞ്ചു റാണി അദ്ധ്യക്ഷയായി. മുതിർന്ന കർഷകരായ എൻ. പ്രകാശ്, കെ.കെ പൊന്നമ്മ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ആദരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി. നായർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. വി ബിന്ദു, ബ്ലോക്ക് സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ കെ. ഉഷ, ജയന്തി ദേവി, ദിനേഷ് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ് ഷീബ, ചടയമംഗലം കൃഷി അസിസ്​റ്റന്റ് ഡയറക്ടർ വി.എസ് രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.