കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് 2021, 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെറുകരക്കോണം കോളനി റോഡിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് അംഗം കെ. ലത്തീഫ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ, വാർഡ് മെമ്പർ ജയകുമാരി, തങ്കപ്പൻപിള്ള, ബിനു, രാജേഷ്, രഞ്ജിത്, അരവിന്ദാക്ഷൻ, ഷിജു, രാജശേഖരൻപിള്ള, മുരളീധരൻപിള്ള എന്നിവർ പങ്കെടുത്തു.